Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkancheri Private Stand

Palakkad

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​നി വ​ട​ക്ക​ഞ്ചേ​രി പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലെ​ത്തും

വ​ട​ക്ക​ഞ്ചേ​രി: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ​ല്ലാം വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗം തീ​രു​മാ​നി​ച്ചു.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലൂ​ടെ പോ​കു​ന്ന​തി​നാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​തി​നാ​യി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്റ്റേ​ജി​ന​ടു​ത്ത് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​മു​റി, കാ​ന്‍റീ​ൻ,ടോ​യ്‌​ല​റ്റ് ഉ​ൾ​പ്പെ​ടെ​യാ​ണ് സ​ജീ​ക​രി​ക്കു​ക. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ൾ ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പി.​പി. സു​മോ​ദ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം, പി.​കെ. ഗു​രു, ബേ​ബി മു​ല്ല​മം​ഗ​ലം, അ​ലി, ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ.​വി. അ​നി​ൽ​കു​മാ​ർ, സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് കെ. ​അ​നി​ൽ​കു​മാ​ർ, ഡി​പ്പോ ഇ​ൻ​സ്പെ​ക്ട​ർ ഷ​മ്മി ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഇ​ന്ന​ലെ സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

ഇ​ന്നു​മു​ത​ൽ ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.
സ്ത്രീ​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ വ​ട​ക്ക​ഞ്ചേ​രി- പാ​ല​ക്കാ​ട് റൂ​ട്ടി​ൽ കൂ​ടു​ത​ൽ പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ട്.
കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യേ​ണ്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.

കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന പു​തി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ഡി​പ്പോ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്.
അ​താ​ത് ഡി​പ്പോ ആ​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ ചെ​യ​ർ​മാ​നും ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ക​ൺ​വീ​ന​റും നി​യ​മ​സ​ഭ​യി​ൽ പ്രാ​ധി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളു​മാ​യ​താ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി.

Latest News

Corehub Up